09 ജൂലൈ 2021

കൊവിഡ് മൂന്നാം തരം​ഗം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോ​ഗം ഇന്ന്
(VISION NEWS 09 ജൂലൈ 2021)
കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിനെക്കുറിച്ചാലോചിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല യോഗം ചേരും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം രാജ്യത്തെ ഓക്‌സിജൻ ലഭ്യതയടക്കമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് യോഗം ചേരുന്നത്.ജൂൺ 26നും പ്രധാനമന്ത്രി യോഗം വിളിച്ചുചേർത്തിരുന്നു. കൊവിഡ് രണ്ടാം തരംഗസമയത്ത് ഓക്‌സിജൻ ക്ഷാമം നിരവധി ആരോഗ്യപ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചത്.ആഗസ്റ്റ് ആദ്യ വാരത്തോടെ രാജ്യത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്നാണ് പല പഠനങ്ങളും വിലയിരുത്തിയിട്ടുള്ളത്. എസ്ബിഐ റിസർച്ച്‌ റിപോർട്ട് അനുസരിച്ച്‌ സപ്തംബർ മാസത്തിൽ കൊവിഡ് മൂന്നാം തരംഗം രൂക്ഷമാവുകയും ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only