👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 ജൂലൈ 2021

പതിമൂന്നുകാരിയെ അമ്മ കാമുകനും സുഹൃത്തിനും വിറ്റു; ക്രൂരപീഡനം നടന്നത് ആറന്മുളയിൽ
(VISION NEWS 30 ജൂലൈ 2021)
പത്തനംതിട്ട ആറന്മുളയിൽ പതിമൂന്നുകാരിയെ അമ്മ കാമുകനും സുഹൃത്തിനും വിറ്റു. പെണ്‍കുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ കായംകുളം സ്വദേശിയായ ബിപിനെയും ഇയാളുടെ സുഹൃത്തിനെയും ആറൻമുള പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 28നാണ് സംഭവം നടന്നത്. പഞ്ചായത്ത് അംഗത്തിൻ്റെ പരാതിയിലാണ് കേസെടുത്തത്.

ആറൻമുള നാൽക്കാലിക്കൽ സ്വദേശിനിയായ പതിമൂന്നുകാരിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛൻ ബുധനാഴ്ച്ച വൈകുന്നേരം പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച്ച രാവിലെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. പഞ്ചായത്തംഗം വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടന്ന് വ്യക്തമായി.പെൺകുട്ടിയുടെ അമ്മയ്ക്ക് മാനസികമായ ബുദ്ധിമുട്ടുളുണ്ട്. സർക്കാരിന്‍റെ സംരക്ഷണ കേന്ദ്രത്തിലുള്ള ഇവരുടെ വിശദമായ മൊഴി എടുത്ത ശേഷം അറസ്റ്റിലേക്ക് നീങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only