06 ജൂലൈ 2021

ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം
(VISION NEWS 06 ജൂലൈ 2021)

 
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. വ്യാപാരികളോട് സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് സമരം. പ്രാദേശിക കേന്ദ്രങ്ങളിൽ ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട് . മാനദണ്ഡം പാലിച്ചുകൊണ്ട് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണം എന്നതാണ് പ്രധാന ആവശ്യം. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുക , വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only