22 ജൂലൈ 2021

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ ഇന്നുമുതൽ വാഹനങ്ങൾക്കു നിയന്ത്രണം
(VISION NEWS 22 ജൂലൈ 2021)
നവീകരണത്തിന്റെ ഭാഗമായി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ദീർഘദൂര വാഹനങ്ങൾക്കും വലിയവാഹനങ്ങൾക്കും ഇന്നുമുതൽ പ്രവേശനമില്ല. കളർകോടുമുതൽ ചങ്ങനാശ്ശേരി പെരുന്നവരെയുള്ള 24.16 കിലോമീറ്ററിൽ ചരക്കുവാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചു. എ.സി. റോഡ് ഉപയോഗിക്കുന്ന തദ്ദേശവാസികൾക്ക് അവരുടെ കാർ, ബൈക്ക് പോലെയുള്ള വാഹനങ്ങളിൽ യാത്രചെയ്യാം. നിയന്ത്രണവിധേയമായി കെ.എസ്.ആർ.ടി.സി. സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എ.സി. റോഡിൽ പ്രവേശിക്കാതെ പോകാൻ അമ്പലപ്പുഴ-തിരുവല്ല റോഡ് ഉപയോഗിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only