09 ജൂലൈ 2021

ഫേസ്ബുക് മേധാവി ഡൽഹി നിയമസഭ സമിതിക്ക് മുന്നില്‍ ഹാജരാകണം; സുപ്രീംകോടതി
(VISION NEWS 09 ജൂലൈ 2021)
2020 ഫെബ്രുവരിയിലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് അധികൃതര്‍ ഡൽഹി നിയമസഭ സമിതിക്ക് മുന്നില്‍ ഹാജറാകണമെന്ന് സുപ്രീംകോടതി അറിയിച്ചു. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യന്‍ മേധാവിയെ വിളിച്ചുവരുത്താൻ ഡൽഹി അസംബ്ലി ഉത്തരവിട്ടതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ കേസിലായിരുന്നു നിര്‍ദേശം. ജസ്റ്റിസ് എസ്.കെ കൌള്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഹൃഷികേശ് റോയി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്‍റെതാണ് വിധി.

ഫേസ്ബുക്കിന്‍റെ ഗുണവശങ്ങളെ അംഗീകരിച്ച സുപ്രീംകോടതി വിഘടനവാദപരമായ സന്ദേശങ്ങളും, ശബ്ദങ്ങളും, പ്രത്യയശാസ്ത്രങ്ങളും ഈ സമൂഹ മാധ്യമ വെബ്‌സൈറ്റ് വഴി പ്രചരിക്കുന്നത് കാണാതിരിക്കാനാവില്ലെന്നും പറഞ്ഞു. 

ഇന്ത്യയില്‍ 270 കോടി അക്കൗണ്ടുകളാണ് കമ്പനിക്കുള്ളത്. ഇതുവഴി കമ്പനിക്ക് ധാരാളം നിയന്ത്രണശക്തി ലഭിക്കുന്നു. കമ്പനിയെ വിശ്വസിക്കുന്നവരോട് ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും കോടതി പറഞ്ഞു. ഇത്തരം കമ്പനികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തെക്കുറിച്ചും പരമോന്നത കോടതി നിരീക്ഷണം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only