17 ജൂലൈ 2021

ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ നടപടി; വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമുള്‍പ്പെട്ട പിങ്ക് റോമിയോ ബീറ്റ് തിങ്കാഴ്ച മുതല്‍
(VISION NEWS 17 ജൂലൈ 2021)
ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ കൂടുതൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ പിങ്ക് ജനമൈത്രി ബീറ്റ് നടപ്പിലാക്കും. ഗാര്‍ഹിക പീഡനങ്ങള്‍ പരാതി കിട്ടും മുന്‍പ് അന്വേഷിച്ചറിയാനാണ് പിങ്ക് ജനമൈത്രി ബീറ്റ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. 

ബസുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ , ബസ് സ്‌റ്റോപ്പുകള്‍ എന്നിവിടങ്ങിലും നിരീക്ഷണം ശക്തമാക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമുള്‍പ്പെട്ട പിങ്ക് റോമിയോ ബീറ്റ് തിങ്കാഴ്ച മുതലാകും പ്രവർത്തനം ആരംഭിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only