13 ജൂലൈ 2021

ഇത് കേരളമാണ്. മറക്കണ്ട!!! മുഖ്യന് മറുപടിയുമായി വി ഡി സതീശൻ
(VISION NEWS 13 ജൂലൈ 2021)

സർക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങളിൽ വലഞ്ഞ വ്യാപാരികളോടുള്ള മുഖ്യമന്തിയുടെ സമീപനത്തിന് കടുത്ത മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോഴിക്കോട് നടന്ന വ്യാപാരികളുടെ സമരത്തെ പറ്റി ചോദിച്ചപ്പോഴാണ് "മനസ്സിലാക്കി കളിച്ചാല്‍ മതി. അത്രയേ പറയാനുള്ളൂ " എന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നിറഞ്ഞ മറുപടി വന്നത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ വലിയ വിമർശനം ആണ് ഉയർന്നു വന്നത്. വിഷയത്തിൽ ഇപ്പോൾ പരസ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വി ഡി സതീശൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..


"മനസ്സിലാക്കി കളിച്ചാൽ മതി എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്.
അത് കേരളത്തിൽ വിലപ്പോകില്ല.
 തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ ?
ഇത് കേരളമാണ്. മറക്കണ്ട " 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only