29 ജൂലൈ 2021

കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല; രാഹുല്‍ ഗാന്ധി
(VISION NEWS 29 ജൂലൈ 2021)
കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നടത്താന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. 

" പാര്‍ലമെന്റ് അംഗങ്ങള്‍ ജനങ്ങളുടെ ശബ്ദമാകുന്നതും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. മോദി ഗവണ്‍മെന്റ് പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. പാര്‍ലമെന്റിന്റെ കൂടുതല്‍ സമയം കളയരുത്, നമുക്ക് വിലക്കയറ്റത്തേക്കുറിച്ചും കര്‍ഷകരേക്കുറിച്ചും പെഗാസസിനേക്കുറിച്ചും ചര്‍ച്ച ചെയ്യാം." - അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഇന്നലേയും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടിരുന്നു. പെഗാസസ് വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ സംയുക്ത അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം ശക്തമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only