👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


23 ജൂലൈ 2021

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
(VISION NEWS 23 ജൂലൈ 2021)
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. രാജ്യത്ത് കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.രാജ്യത്ത് പുതിയ പോസിറ്റീവ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞ ഗ്രീന്‍ ലെവലിലേക്ക് മാറുന്നതെന്ന് നാഷണല്‍ മെഡിക്കല്‍ ടീം അറിയിച്ചു.

ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ ജാഗ്രതയുടെ ഭാഗമായി രാജ്യത്ത് ഓറഞ്ച് അലേര്‍ട്ട് ലെവല്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ സ്വീകരിച്ചിരുന്നു. പുതിയ പോസിറ്റീവ് കേസുകള്‍ കുറഞ്ഞതിന്റെയും കഴിഞ്ഞ രണ്ടാഴ്ചക്കാലത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അവലോകനം ചെയ്തതിന്‍്റെയും അടിസ്ഥാനത്തിലാണ് ഗ്രീന്‍ ലെവലിലേക്ക് മാറാന്‍ അധിക്യതര്‍ തീരുമാനമെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only