02 ജൂലൈ 2021

ഗ​ർ​ഭി​ണി​ക​ൾ​ക്കും വാ​ക്സി​ൻ സ്വീ​ക​രി​ക്കാം; കേ​ന്ദ്രം അം​ഗീ​കാ​രം ന​ൽ​കി
(VISION NEWS 02 ജൂലൈ 2021)





 
ഗ​ർ​ഭി​ണി​ക​ൾ​ക്ക് കൊ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​തു സം​ബ​ന്ധി​ച്ച ദേ​ശീ​യ സ​മി​തി​യു​ടെ ശി​പാ​ർ​ശ​യ്ക്ക് കേ​ന്ദ്രം അം​ഗീ​കാ​രം ന​ൽ​കി. കോ​വി​ൻ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തോ ഏ​റ്റ​വും അ​ടു​ത്തു​ള്ള കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ടെ​ത്തി​യോ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഗ​ർ​ഭി​ണി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് മു​ൻ​പാ​യി ഇ​തി​ന്‍റെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ഗ​ർ​ഭി​ണി​ക​ളെ പൂ​ർ​ണ​മാ​യി പ​റ​ഞ്ഞു മ​ന​സി​ലാ​ക്ക​ണം.

ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്ക് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും സു​ര​ക്ഷ​യെ ക​രു​തി ഗ​ർ​ഭി​ണി​ക​ൾ​ക്ക് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. വാ​ക്സി​നു​ക​ളെ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ഗ​ർ​ഭി​ണി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു​മി​ല്ല. അ​തി​നാ​ൽ, ത​ന്നെ മ​റ്റ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള വി​ഭാ​ഗ​മാ​യി ക​ണ്ട് ഇ​വ​രെ മാ​റ്റി നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only