25 ജൂലൈ 2021

ട്രെയിനില്‍ യുവതിക്കുനേരെ പീഡനശ്രമം; പാലക്കാട് യുവാവ് പിടിയില്‍
(VISION NEWS 25 ജൂലൈ 2021)




ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയെ റെയില്‍വേ പൊലീസ് പിടികൂടി. ചെന്നൈ - മംഗലാപുരം ട്രെയിനിലാണ് യുവതിക്കു നേരെ പീഡനശ്രമം ഉണ്ടായത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി സുമിത്രനെയാണ് റെയില്‍വെ പൊലീസ് പിടികൂടിയത്. ഇന്നു രാവിലെയായിരുന്നു സുമിത്രന്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. 

യുവതി സഞ്ചരിച്ച കോച്ചില്‍ തന്നെയായിരുന്നു സുമിത്രനും യാത്ര ചെയ്തിരുന്നത്. ഇന്ന് പുലര്‍ച്ചെയോടെ ട്രെയിന്‍ പാലക്കാട് എത്തിയപ്പോഴാണ് സുമിത്രന്‍ ഉറങ്ങിക്കിടന്ന യുവതിയെ കടന്നു പിടിച്ചത്. ഇതോടെ യുവതി ബഹളം വെക്കുകയും സമീപത്തുണ്ടായിരുന്ന യാത്രക്കാര്‍ സുമിത്രനെ തടഞ്ഞുവെക്കുകയുമായിരുന്നു. തുടര്‍ന്ന് ഒലവക്കോട് സ്റ്റേഷനില്‍വെച്ച്‌ ഇയാളെ റെയില്‍വേ പൊലീസിന് കൈമാറി. സംഭവത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സുമിത്രനെതിരെ കേസെടുത്തിട്ടുണ്ട്.‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only