08 ജൂലൈ 2021

ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യാത്രികൻ മരിച്ചു
(VISION NEWS 08 ജൂലൈ 2021)

താമരശ്ശേരി: അണ്ടോണക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പുതുപ്പാടി കൈതപ്പൊയിലിന് സമീപം താമസിക്കുന്ന കളപ്പുരക്കൽ അബൂബക്കർ സിദ്ദീഖിൻ്റെ മകൻ കെ.എ.മുഹമ്മദ് ഇർഷാദ് (26) മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. ഇന്ന് വൈകുന്നേരം ഏഴരയോടെയായിരുന്നു അപകടം. തലക്ക് സാരമായ പരിക്കേറ്റ ഇർഷാദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു. ഇദ്ദേഹം ഒറ്റക്ക് സഞ്ചരിച്ച KL 11 AJ 8562 നമ്പർ പാഷൻ പ്രോ ബൈക്കാണ് അണ്ടോണവളവിൽ വെച്ച് തോട്ടിൽ പതിച്ചത്. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only