24 ജൂലൈ 2021

എല്ലാ ഇന്ത്യക്കാരേയും പ്രചോദിപ്പിക്കുന്ന വിജയം; മീരഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
(VISION NEWS 24 ജൂലൈ 2021)
ടോക്കിയോ ഒളിമ്പിക്സിൽ ഭാരദ്വേഹനത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിലും സന്തോഷകരമായ തുടക്കം ഇന്ത്യക്ക് ഉണ്ടാകാനില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ നേട്ടത്തിൽ രാജ്യം സന്തോഷിക്കുന്നു, മികച്ച പ്രകടനം,ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയതിന് അഭിനന്ദനങ്ങൾ. അവളുടെ വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.


വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു വെള്ളി നേടിയത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം ചാനു പുറത്തെടുത്തു. 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only