16 ജൂലൈ 2021

സസ്ഥാനത്ത് കുതിച്ചുയർന്ന് ചിക്കന്‍ വില; സര്‍ക്കാര്‍ ഇടപെടണമെന്ന് ഹോട്ടൽ ഉടമകൾ
(VISION NEWS 16 ജൂലൈ 2021)
സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍. രണ്ടാഴ്ചക്കിടയില്‍ ഇരട്ടിയോളം വര്‍ധനവാണ് ചിക്കന്റെ വിലയില്‍ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് ചിക്കന് കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച്‌ വില അന്യായമായി വര്‍ധിപ്പിക്കുന്നതിന് പുറകില്‍ ഇതര സംസ്ഥാന ചിക്കന്‍ലോബിയാണ്. സംസ്ഥാനത്ത് വില്‍ക്കുന്ന ചിക്കന്റെ 80 ശതമാനം ഉപഭോക്താക്കളും ഹോട്ടലുകളാണ്.

നിലവില്‍ ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദനീയമായിട്ടുള്ളൂ. അതുമൂലം പ്രവര്‍ത്തന ചെലവ് പോലും കണ്ടെത്താനാകാതെ നട്ടംതിരിയുന്ന ഹോട്ടലുടമകള്‍ക്ക് കടുത്ത തിരിച്ചടിയാണ് ചിക്കന്റെ അന്യായവിലക്കയറ്റം. നാട് മുഴുവന്‍ കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഹോട്ടലിലെ ചിക്കന്‍വിഭവങ്ങളുടെ വിലവര്‍ധിപ്പിക്കുവാനും ഹോട്ടലുടമകള്‍ക്ക് സാധിക്കില്ല. വിലക്കയറ്റം ഇങ്ങനെ തുടരുകയാണെങ്കില്‍ ചിക്കന്‍വിഭവങ്ങള്‍ ഒഴിവാക്കുവാന്‍ ഹോട്ടലുടമകള്‍ നിര്‍ബന്ധിതരാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only