👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 ജൂലൈ 2021

ഡെൽറ്റ വ്യാപിക്കുന്നു; വാക്സിനേഷൻ കഴിഞ്ഞവർക്കും ആശങ്ക, വീണ്ടും മാസ്ക് ധരിക്കാനാവശ്യപ്പെട്ട് അമേരിക്ക
(VISION NEWS 28 ജൂലൈ 2021)
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ കഴിഞ്ഞവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് യുഎസ് ആരോഗ്യ വകുപ്പ്. കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിലുള്ളവരോടാണ് മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വാക്സിനേഷൻ കഴിഞ്ഞവരിലും കൊവിഡ് വ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിലാണ് നിർദേശം. കെട്ടിടങ്ങള്‍ക്കുള്ളിലാണെങ്കിലും കൊവിഡ് കേസുകള്‍ കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും നിർദേശമുണ്ട്.

വാക്‌സിനേഷന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും സ്‌കൂളുകളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റു സ്റ്റാഫുകളും സന്ദര്‍ശകരുമെല്ലാം മാസ്‌ക് ധരിച്ചിരിക്കണം.ഡെല്‍റ്റ വകഭേദം അമേരിക്കയില്‍ വ്യാപകമാകാന്‍ തുടങ്ങിയതിന് പിന്നാലെയാണ് മാസ്‌ക് അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങളിലേക്ക് അമേരിക്ക തിരിച്ചു വരുന്നത്. കൂടുതല്‍ മികച്ച രീതിയില്‍ വാക്‌സിനേഷന്‍ നടപ്പിലാക്കേണ്ടതുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നതെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചത്.
ഡെൽറ്റ വ്യാപിക്കുന്നു; വാക്സിനേഷൻ കഴിഞ്ഞവർക്കും ആശങ്ക, വീണ്ടും മാസ്ക് ധരിക്കാനാവശ്യപ്പെട്ട് അമേരിക്ക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only