21 ജൂലൈ 2021

ഭര്‍ത്താവ് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു; യുവതി ഗുരുതരാവസ്ഥയില്‍
(VISION NEWS 21 ജൂലൈ 2021)
യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ രാംഗര്‍ഹ് ഗ്രാമത്തിലെ ദാബ്ര പ്രദേശത്ത് ജൂണ്‍ 28നാണ് സംഭവം നടന്നത്. ഗുരുതരാവസ്ഥയിലായ യുവതി ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.കേസില്‍ പൊലീസ് നീതി നിഷേധിക്കുന്നുവെന്ന് കാണിച്ച് ഡല്‍ഹി വനിത കമ്മീഷന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന് കത്തെഴുതിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 

യുവതിയെ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു. അയല്‍വാസിയാണ് യുവതിയെ ഗ്വാളിയോറിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ നില വഷളായതോടെ ജൂലൈ 18 നാണ് ചികിത്സക്കായി ഡല്‍ഹിയിലെത്തിച്ചത്. യുവതിയുടെ ആമാശയം, കുടല്‍ എന്നിവ പൂര്‍ണ്ണമായും പൊള്ളലേറ്റ നിലയിലാണ്. ഒന്നും കുടിക്കാനോ ഭക്ഷിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീയുടെ ഭർത്താവിനും മറ്റ് പ്രതികൾക്കുമെതിരെ സ്ത്രീധന നിയമപ്രകാരം പൊലീസ് കേസെടുത്തു. എന്നാല്‍ പിന്നീട് നടപടികളൊന്നും സ്വീകരിച്ചില്ല. പിന്നീടാണ് യുവതിയുടെ സഹോദരൻ വനിതാ കമ്മീഷനെ സമീപിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only