21 ജൂലൈ 2021

കൊടുവള്ളി നിയോജകമണ്ഡലം പ്രവാസി കോൺഗ്രസ് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു
(VISION NEWS 21 ജൂലൈ 2021)കൊടുവള്ളി : സാമ്പത്തികമായി തീരെ പ്രയാസമനുഭവിക്കുന്ന  കുടുംബങ്ങൾക്ക്  പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ പെരുന്നാൾ കിറ്റുകൾ  നിയോജക മണ്ഡലം പ്രസിഡണ്ട് സി.കെ. അബ്ബാസിന്റെ നേതൃത്വത്തിൽ  വിതരണം ചെയ്തു.


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  വിദ്യാർഥികളെയും കുടുംബത്തെയും സാമൂഹ്യപരമായും സാമ്പത്തികപരമായും സഹായിക്കക്കപ്പെടണം എന്ന നിയോജക മണ്ഡലം പ്രവാസി കോൺഗ്രസ് 

 കമ്മിറ്റിയുടെ 

തീരുമാനപ്രകാരമാണ്  കിറ്റ് വിതരണം നടത്തിയത്.  


 മരുന്നിനോ, ഭക്ഷണത്തിനോ കുട്ടികൾക്കുള്ള പഠന സംബന്ധമായ കാര്യത്തിനോ  പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾ ഉണ്ടെങ്കൽ 

 പ്രവാസി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് പ്രസിഡണ്ട്  ബന്ധപ്പെട്ടവരെ അറിയിച്ചു. മെബൈൽ നമ്പർ:

75102 11730

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only