26 ജൂലൈ 2021

ലിംഗമാറ്റ ശസ്ത്രക്രിയക്ക് മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കൊണ്ടുവരും : മന്ത്രി ആര്‍.ബിന്ദു
(VISION NEWS 26 ജൂലൈ 2021)
ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കൊണ്ടുവരുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു . വിദഗ്ധ സമിതിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധിയും ഉണ്ടാകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 

ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരിയുടെ മരണം ഉന്നയിച്ച്‌ ലിംഗമാറ്റ ശസ്ത്രക്രിയക്ക് പ്രോട്ടോക്കോള്‍ വേണമെന്ന് ചൂണ്ടിക്കാട്ടി കെ.ശാന്തകുമാരിയാണ് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചത്. ലിംഗ മാറ്റ ശസ്ത്രക്രിയക്ക് നിലവില്‍ സംസ്ഥാനത്ത് പ്രോട്ടോക്കോള്‍ ഇല്ലെന്ന് വ്യക്തമാക്കിയ മന്ത്രി ആര്‍ ബിന്ദു ചികിത്സാ പിഴവ് അടക്കം പരിഹരിക്കേണ്ടത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് വിശദീകരിച്ചു. ശസ്ത്രക്രിയക്ക് പ്രോട്ടോക്കോള്‍ രൂപീകരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധിയും സമിതിയിലുണ്ടാകും. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നൽകിയതായും അവർ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only