09 ജൂലൈ 2021

കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഭീകരരും സുരക്ഷാ സേനയും തമ്മിൽ വെടിവെപ്പ്
(VISION NEWS 09 ജൂലൈ 2021)
 
ജ​മ്മു​കശ്മീ​രി​ലെ കു​ല്‍​ഗാ​മി​ലെ റെ​ഡ്വാ​നി മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ഭീ​ക​ര​രും ത​മ്മി​ല്‍ വെ​ടി​വ​യ്പ്പ്. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. അ​തേ​സ​മ​യം,നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ര​ജൗ​രി മേ​ഖ​ല​യി​ലെ സു​ന്ദ​ർ​ബാ​നി സെ​ക്ട​റി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മ​ല​യാ​ളി സൈ​നി​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു സൈ​നി​ക​ർ വീ​ര​മൃ​ത്യു വ​രി​ച്ചു. ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം ശ്ര​മം സൈ​ന്യം ത​ട​യ​വെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പി​ന്നാ​ലെ ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ഗ്ര​നേ​ഡ് പ്ര​യോ​ഗി​ച്ചും വെ​ടി​യു​തി​ർ​ത്തു​മാ​ണ് ഭീ​ക​ര​ർ നു​ഴ​ഞ്ഞു ക​യ​റാ​ൻ ശ്ര​മി​ച്ച​ത്. ഭീ​ക​ര​രി​ൽ​നി​ന്ന് എ​കെ 47 തോ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷാ​സേ​ന പി​ടി​ച്ചെ​ടു​ത്തു.​കോ​ഴി​ക്കോ​ട് സ്വ​ദേ​ശി എം. ​ശ്രീ​ജി​ത്താ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച മ​ല​യാ​ളി സൈ​നി​ക​ൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only