11 ജൂലൈ 2021

കനത്ത മഴ ; മുന്‍കരുതലെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം
(VISION NEWS 11 ജൂലൈ 2021)

ജൂലൈ 14 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തരഘട്ടത്തില്‍ മുന്‍കരുതലെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ക്യാംപുകള്‍ തുറക്കണം. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം. മലയോര മേഖലയില്‍ രാത്രയാത്ര നിരോധിക്കണമെന്നും നിര്‍ദേശമുണ്ട്.
എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട്. മലയോര മേഖലകളില്‍ മഴ കനത്തേയ്ക്കും. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only