👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 ജൂലൈ 2021

ലോക്ഡൗണ്‍ നിയന്ത്രണം: പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് നയതന്ത്ര ഇടപെടലുകള്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് നിവേദനം
(VISION NEWS 29 ജൂലൈ 2021)
കൊവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നയതന്ത്ര ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ നേതൃത്വത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തി. എം.പിമാരായ ബെന്നി ബെഹ്നാന്‍, ആന്‍റോ ആന്‍റണി, ഡീന്‍ കുര്യാക്കോസ് എന്നിവരടങ്ങുന്ന സംഘമാണ് ചര്‍ച്ച നടത്തിയത്.

കേരളത്തിലെ അനിയന്ത്രിതമായ കൊവിഡ് വ്യാപനമാണ് വിദേശരാജ്യങ്ങളിലെ നിയന്ത്രണങ്ങള്‍ക്ക് പ്രധാന കാരണമെന്നും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുളള നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.
പ്രവാസികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ നയതന്ത്ര ഇടപെടലുകള്‍ കാര്യക്ഷമാക്കണമെന്നും, ന്യായമായ നിരക്കില്‍ വിമാനടിക്കറ്റ് നല്‍കുന്നവിധം വിമാന സര്‍വീസ് പുനരാംരഭിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only