08 ജൂലൈ 2021

ജമ്മുവിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
(VISION NEWS 08 ജൂലൈ 2021)
ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇതില്‍ രണ്ട് പേര്‍ ലഷ്‌കര്‍ ഭീകരരാണെന്ന് സ്ഥിരീകരിച്ചു. കുല്‍ഗാം പൊലീസും 1ആര്‍ആര്‍ഉം സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മു കശ്മീരില്‍ ഭീകരരുടെ ആക്രമണം തുടരുകയാണ്. ഡ്രോണുകള്‍ ഉപയോഗിച്ച് കശ്മീരില്‍ ഭീതി പരത്തുകയെന്ന പുതിയ മാര്‍ഗമാണ് ഭീകരര്‍ സ്വീകരിച്ചിരിക്കുന്നത്. വിവിധ സൈനിക താവളങ്ങള്‍ക്ക് സമീപം അഞ്ചിലേറെ തവണ ഡ്രോണുകള്‍ എത്തിയതായി കണ്ടെത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only