07 ജൂലൈ 2021

വ്യാപാരികൾ ഉപവാസം സമരം നടത്തി
(VISION NEWS 07 ജൂലൈ 2021)ഓമശ്ശേരി  കോവിഡിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുകന്ന സംസ്ഥാന ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെ ഓമശ്ശേരി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി  മൂന്ന് സ്ഥലങ്ങളിൽ ഉപവാസം നടത്തി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്  കൃഷിഭവന് മുന്നിലും കെഎസ്ഇബി ഓഫീസിന്  മുൻബിലും പഞ്ചായത്ത് ഓഫീസിനു സമീപവും വെച്ചാണ് ഉപവാസം അനുഷ്ഠിച്ചത്.


കൃഷിഭവന് സമീപത്തുവെച്ച്  നടന്ന ഉപവാസ ചടങ്ങ് എം പി അഷ്റഫ് ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ക്ക് സമീപം നടന്ന ചടങ്ങ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു
വനിതാ വിംഗ്  പഞ്ചായത്ത് ഓഫീസിന് സമീപം നടത്തിയ ഉപവാസ സമരം  വാർഡ് മെമ്പർ  ഫാത്തിമ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ നിരവധി ആളുകൾ ആശംസകളർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ്  അമ്പലക്കണ്ടി സമരഭടന്മാർക്ക് നാരങ്ങാനീര് കൊടുത്ത് സമരം അവസാനിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only