03 ജൂലൈ 2021

പുതിയ ഐ.ടി നിയമം; ഒരു മാസത്തിനിടെ മൂന്ന് കോടി പോസ്റ്റുകള്‍ നീക്കംചെയ്ത് ഫേസ്ബുക്ക്
(VISION NEWS 03 ജൂലൈ 2021)

പുതിയ ഐ.ടി നിയമത്തിന്റെ ഭാഗമായി മേയ് 15നും ജൂണ്‍ 15നും ഇടയില്‍ മൂന്ന് കോടി പോസ്റ്റുകൾക്ക് എതിരെ നടപടിയെടുത്തുവെന്ന് ഫേസ്ബുക്ക്. പുതിയ ഐ.ടി നിയമത്തിന്റെ ഭാഗമായി മാസംതോറും സര്‍ക്കാറിന് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങൾ ഫേസ്ബുക്ക് വ്യക്തമാക്കിയത്. നിയമം വന്ന ശേഷമുള്ള ആദ്യ റിപ്പോര്‍ട്ടാണ് ഫേസ്ബുക്ക് സമര്‍പ്പിച്ചത്. നിയമം ലംഘിച്ച 20 ലക്ഷം പോസ്റ്റുകള്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമും നടപടിയെടുത്തു.

പുതിയ ഐ.ടി നിയമപ്രകാരം 50 ലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള സമൂഹമാധ്യമ സ്ഥാപനങ്ങള്‍ മാസം തോറും റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ലഭിച്ച പരാതികളില്‍ എന്ത് നടപടിയെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only