07 ജൂലൈ 2021

രക്ഷപെടാൻ ശ്രമം; കുറ്റവാളിയെ വെടിവെച്ച് യുപി പൊലീസ്
(VISION NEWS 07 ജൂലൈ 2021)

ഏറ്റുമുട്ടലിൽ കൊടും കുറ്റവാളിയെ വെടിവെച്ച് വീഴ്ത്തി യുപി പൊലീസ്. രാംപൂരിലായിരുന്നു സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുബൈറിനെയാണ് വെടിവെച്ച് കീഴ്‌പ്പെടുത്തിയത്. തലയ്ക്ക് 25,000 രൂപ പ്രഖ്യാപിച്ച കൊടും കുറ്റവാളിയാണ് സുബൈർ.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഒളിത്താവളത്തിൽ എത്തിയത്. താവളം വളഞ്ഞ പൊലീസ് ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച സുബൈർ പൊലീസുകാരെ ആക്രമിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ സുബൈർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ദിവസത്തിനുള്ളിൽ ഇയാളെ ജയിലിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും പരിക്കേറ്റു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only