07 ജൂലൈ 2021

ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്തും; മന്ത്രി സജി ചെറിയാൻ
(VISION NEWS 07 ജൂലൈ 2021)

ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് ആലോചനയെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. കഴിഞ്ഞ തവണ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് ചലച്ചിത്രമേള നടത്തിയത്. ഈ വർഷവും ചലച്ചിത്രമേള നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് തന്നെ മേള നടത്തണം എന്നാണ് സർക്കാരിൻ്റെ താത്പര്യമെന്നും മന്ത്രി വ്യക്തമാക്കി. 

കൊവിഡ് കാലത്ത് അസാധാരണസാഹചര്യം മുൻനിർത്തിയാണ് സർക്കാർ നിയന്ത്രണത്തിൽ ഒരു ഒടിടി സംവിധാനം കൊണ്ടു വരാൻ തീരുമാനിച്ചത്. എന്നാൽ സിനിമകൾ തീയേറ്ററുകളിൽ തന്നെ വരണമെന്നാണ് സർക്കാരിൻ്റെ താത്പര്യം. താത്കാലികമായ ആശ്വാസം കലാകാരൻമാർക്ക് നൽകുക എന്നത് മാത്രമാണ് ഒടിടി പ്ലാറ്റ്ഫോം കൊണ്ടു വരുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only