12 ജൂലൈ 2021

കൊടുവള്ളിയിൽ പ്രധിഷേധ സംഗമം നടത്തി
(VISION NEWS 12 ജൂലൈ 2021)


കേരള സർക്കാരിന്റെ അശാസ്ത്രീയമായ അടച്ചിടൽ നിയമത്തിൽ പ്രധിഷെധിച്‌ കൊണ്ട് ഇന്ന് കോഴിക്കോട് മുട്ടായിതെരുവിൽ നടന്ന കടതുറക്കൽ സമരത്തിൽ പങ്കെടുത്തവ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്‌ ജില്ലാ നേതാക്കളായ മനാഫ് കാപ്പാട് സലിം രാമനാട്ടുകര  മുർതാസ് താമരശ്ശേരി അടക്കം ഇരുപത്തഞ്ചോളം പ്രവർത്തകരെ പോലീസ് അറസ്റ്റ്  ചെയ്തതിൽ  യൂത്ത് വിംഗ്‌ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. 
സമരത്തിൽ പങ്കെടുത്ത നിയോജക മണ്ഡലത്തിലെ യൂത്ത് വിങ് പ്രവർത്തകരായ യൂത്ത് വിങ് ജില്ലാ ട്രെഷറർ മുർതാസ് താമരശ്ശേരി  മണ്ഡലം ട്രെഷറർ സത്താർ കൂടത്തായി      നാഫി കൊടുവള്ളി   ഷമീർ എടവലം ഷമീർ താമരശ്ശേരി തുടങ്ങിയവർക്ക് കൊടുവള്ളിയിൽ നിയോജക മണ്ഡലം യൂത്ത് വിങ് കമ്മിറ്റിയുടെ നേത്രത്തിൽ വമ്പിച്ച സ്വീകരണം കൊടുത്തു. 
  പ്രധിഷേധ സംഗമം ഏകോപനസമിതി ജില്ലാ പ്രവർത്തക സമിതി അംഗം ഖാദർ കൊടുവള്ളി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ഷമീർ ആരാമ്പ്രം അധ്യക്ഷത വഹിച്ചു.
ജെനെറൽ സെക്രട്ടറി മുഹമ്മദലി ഓമശ്ശേരി സ്വാഗതവും ഉവൈസ് കൊടുവള്ളി നന്ദിയും പറഞ്ഞു. 
ജില്ലാ സെക്രട്ടറി ശംസുദ്ധീൻ എളേറ്റിൽ   ജാബിർ നരിക്കുനി   സാലി കാരാടി   മൻസൂർ താമരശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only