22 ജൂലൈ 2021

മലവെള്ളപ്പാച്ചിലിൽ യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
(VISION NEWS 22 ജൂലൈ 2021)

കോടഞ്ചേരി : പുല്ലൂരാംപാറ പള്ളിപ്പടി പാലത്തിൻ്റെ തൂണിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന യുവാക്കൾ മലവെള്ളപ്പാച്ചിലിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബൈക്കിൽ പാലത്തിനു സമീപം എത്തിയ യുവാക്കൾ പാലത്തിൻ്റെ തൂണിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. പുഴയിൽ പെട്ടെന്ന് വെള്ളം വരുന്നത് കണ്ട സമീപവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും സമീപത്തെ കടയിലെ ആളുകളും ചെന്ന് മുന്നറിയിപ്പ് നൽകിയപ്പോഴാണ് യുവാക്കളും ശ്രദ്ധിച്ചത് .

എന്നാൽ പാലത്തിനടിയിൽ ഇറങ്ങിയ വഴിയിൽ വെള്ളം കയറിയതിനാൽ വളരെ കഷ്ടപ്പെട്ടാണ് തിരിച്ച് റോഡിൽ കയറിയത്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പെട്ടെന്നുതന്നെ ബൈക്കിൽ കയറി യുവാക്കൾ സ്ഥലത്തുനിന്ന് മടങ്ങി.പൊതു അവധി ദിനമായതിനാൽ ടൂറിസ്റ്റുകളുടെ വരവ് മുൻനിർത്തി കോടഞ്ചേരി പഞ്ചായത്ത് ടാസ്ക് ഫോഴ്സിനെ ഇന്നലെ വരെ സ്ഥലത്ത് നിയോഗിച്ചിരുന്നു. അന്യ ദേശത്തു നിന്നും നിരവധി പേരാണ് പുഴ സന്ദർശിക്കാനെത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only