24 ജൂലൈ 2021

കൃഷിയിടത്തിലെത്തുന്ന കാട്ടുപന്നിയെ വേട്ടയാടാന്‍ കര്‍ഷകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി
(VISION NEWS 24 ജൂലൈ 2021)
കൃഷിയിടങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ കര്‍ഷകര്‍ക്ക് ഹൈക്കോടതി അനുമതി നൽകി. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള കര്‍ഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ നിന്ന് നിര്‍ണ്ണായകമായ ഉത്തരവ് ലഭിച്ചിരിക്കുന്നത്. രണ്ട് കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവെങ്കിലും കോടതിയെ സമീപിച്ചാല്‍ സമാന സാഹചര്യം നേരിടുന്ന കര്‍ഷകര്‍ക്കും സമാനമായ അനുമതി ലഭിച്ചേക്കാമെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.കോടതി ഉത്തരവനുസരിച്ച്‌ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11(1)(ബി) പ്രകാരം ചീഫ് വൈല്‍ഫ് വാര്‍ഡന് കര്‍ഷകരുടെ അപേക്ഷ പ്രകാരം കൃഷിയിടത്തില്‍ അതിക്രമിച്ചുകയറുന്ന കാട്ടു പന്നികളെ കൊല്ലാന്‍ അനുമതി നല്‍കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഒരു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് പി. ബി. സുരേഷ് കുമാറിന്റെ ഉത്തരവിലുണ്ട്. കര്‍ഷകരുടെ ജീവനോപാധികള്‍ നശിപ്പിയ്ക്കുന്ന കാട്ടുപന്നികളെ തുരത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണപരാജയമാണെന്ന് കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടത് അനിവാര്യമായി മാറിയിരിയ്ക്കുകയാണെന്ന് കോടതി വിലയിരുത്തി. ഹര്‍ജിക്കാര്‍ക്കായി അഭിഭാഷകരായ അലക്‌സ് എം. സ്‌കറിയ, അമല്‍ ദര്‍ശന്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only