20 ജൂലൈ 2021

എസ് എസ് എൽ സി ഉന്നത വിജയികളെ അഭിനന്ദിച്ചു.
(VISION NEWS 20 ജൂലൈ 2021)

കളരാന്തിരിയിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻവിദ്യാർത്ഥികളെയും മുസ്ലിം യൂത്ത് ലീഗ് ,എം എസ് എസ് കളരാന്തിരി ടൗൺ കമ്മിറ്റി അഭിനന്ദിക്കുകയും, ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.പ്രസിഡണ്ട് ഇ കെ ഫൈസൽ അദ്യക്ഷനായി. മുസ്ലിംലീഗ് മുൻസിപ്പൽ വൈസ് പ്രസിഡണ്ട് വി സി അബൂബക്കർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. കൗൺസിലർ വി സി നൂർജഹാൻ വിജയികൾക്ക് ഉപഹാരം നൽകി. ടൗൺ ലിഗ് ജനറൽ സെക്രട്ടറി പി അനീസ് അനുമോദന സന്ദേശം നൽകി. മജീദ്, വി പി അബ്ദുള്ളക്കുട്ടി, പടിപ്പുര മജീദ്, പി സലിം, എ കെ സുലൈമാൻ, നടുക്കണ്ടി ബഷീർ, ടി കെ ശമീർ, പി ടി ഉനൈസ് സംബന്ധിച്ചു.എം എസ് എഫ് മുൻസിപ്പൽ ട്രഷറർ കെ ടി ജുവൈസ് സ്വാഗതവും കെ നാസർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only