09 ജൂലൈ 2021

സിക്ക വൈറസ് : സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ
(VISION NEWS 09 ജൂലൈ 2021)

സിക്ക വൈറസ് സ്ഥിതിഗതി വിലയിരുത്താന്‍ കേരളത്തിലേക്ക് കേന്ദ്രം പ്രത്യേക സംഘത്തെ അയച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു.ആറംഗ സംഘത്തെയാണ് അയച്ചിരിക്കുന്നത്.ആരോഗ്യ വിദഗ്ധരും വെക്ടര്‍ രോഗ വിദഗ്ധരും അടങ്ങുന്നതാണ് സംഘം. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷമായി നിരീക്ഷിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതെ സമയം സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെത്തുന്നവർക്ക് കർശന പരിശോധന ഏർപ്പെടുത്തുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only