30 ജൂലൈ 2021

യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യ ഹർജി തള്ളി
(VISION NEWS 30 ജൂലൈ 2021)




കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യ ഹർജി ഹൈക്കോ‌ടതി തള്ളി. ജൂൺ പത്തിനാണ് മാർട്ടിൻ ജോസഫ് അറസ്റ്റിലായത്. യുവതിക്കൊപ്പം മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന മാർട്ടിൻ ജോസഫ് ഇവരെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. അതിനുശേഷം ഇവരെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി സുഹൃത്തിന്റെ സഹായത്തോടെ ബെം​ഗളൂരുവിൽ എത്തിയശേഷമാണ് പൊലീസിൽ പരാതി നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only