20 ജൂലൈ 2021

നിലപാടിൽ മാറ്റമില്ല; പാർലമെന്റിന് മുന്നിൽ കർഷക പ്രതിഷേധത്തിന് മറ്റന്നാൾ തുടക്കം
(VISION NEWS 20 ജൂലൈ 2021)
വർഷകാല സമ്മേളനം നടക്കുന്ന പാർലമെന്റിന് മുന്നിൽ വച്ചുള്ള ക‌ർഷകരുടെ പ്രതിഷേധം മറ്റന്നാൾ മുതൽ ആരംഭിക്കും. കൊവിഡ് സാഹചര്യത്തിൽ പ്രതിഷേധം അനുവദിക്കാൻ കഴിയില്ലെന്നും അതീവ സുരക്ഷാ മേഖലയായ പാർലമെന്റ് പരിസരത്തേക്ക് മാർച്ചു നടത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നും ഡൽഹി പൊലിസ് പറഞ്ഞിരുന്നു. എന്നാൽ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് കർഷകരുടെ തീരുമാനം. വർഷകാല സമ്മേളനത്തിന്റെ ഒന്നാം ദിവസം സമ്മേളനം നിർത്തിവച്ച് കർഷകരുടെ വിഷയങ്ങളെ പറ്റി ചർച്ച നടത്തണമെന്ന് വി ശിവദാസൻ എംപിയും, ഇളമരം കരിം എംപിയും രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.

ദിവസേന അഞ്ച് കർഷക സംഘടനാ നേതാക്കൾ, ഇരൂനൂറ് കർഷകർ എന്ന നിലയാകും പ്രതിഷേധം. വർഷക്കാലസമ്മേളനം അവസാനിക്കുന്നത് വരെ ശക്തമായി സമരം തുടരാനാണ് തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only