07 ജൂലൈ 2021

ഇനി ബ്ലാക്ക് ഹെഡ്‌സിനോട് പറയാം ഗുഡ് ബൈ ; ചെയ്യേണ്ടത് ഇത്
(VISION NEWS 07 ജൂലൈ 2021)

ബ്ലാക്ക് ഹെഡ്‌സ് പലരുടെയും മുഖസൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. വളരെ എളുപ്പത്തില്‍ ഇവ വീട്ടില്‍ വെച്ച് തന്നെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇതിനായി ചെയ്യേണ്ടത് ഇവയെല്ലാമാണ്...

തുളസി, പുതിന, വേപ്പില എന്നിവ അടങ്ങിയ ഫേസ്‌വാഷുകള്‍ ഉപയോഗിച്ച് മുഖം ഒരു ദിവസം രണ്ട് നേരമെങ്കിലും കഴുകുന്നത് ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കും. പുറത്ത് പോയി വന്നാൽ ഉടൻ തന്നെ ആസ്ട്രിൻജെന്റ് കോട്ടണിൽ മുക്കി എണ്ണമയമുള്ള സ്ഥലത്ത് നന്നായി തുടയ്ക്കുന്നതും ബ്ലാക്ക് ഹെഡ്‌സ് അകറ്റാന്‍ സഹായിക്കും.

പയറുപൊടിയും, മുള്‍ട്ടാണിമിട്ടിയും, നാരങ്ങാനീരും, റോസ് വാട്ടറില്‍ യോജിപ്പിച്ച് പോസ്റ്റ് രൂപത്തില്‍ മുഖത്ത് പുരട്ടുന്നതാണ് മൂന്നാമത്തെ മാര്‍ഗ്ഗം. ചര്‍മ്മം വരണ്ടെന്ന് തോന്നിയാല്‍ മുഖത്ത് അല്പം വെള്ളം തളിച്ച ശേഷം വിരലുകള്‍ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. അതിനുശേഷം മുഖം കഴുകി മൃദുവായ ടവല്‍ ഉപയോഗിച്ച് തുടയ്ക്കുക. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുന്നത് ബ്ലാക്ക് ഹെഡ്‌സ് ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സഹായിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only