👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 ജൂലൈ 2021

ലോകത്തെ ഏറ്റവും എരിവുള്ള മുളകുമായി ഇന്ത്യ
(VISION NEWS 30 ജൂലൈ 2021)
ലോകത്തിലെ തന്നെ ഏറ്റവും എരിവുള്ള മുളക് നമ്മുടെ ഇന്ത്യയിലാണ് ഉള്ളതെന്ന് എത്ര പേർക്കറിയാം. ഗോസ്റ്റ് പെപ്പർ എന്നറിയപ്പെടുന്ന എരിയൻ മുളക് ഇതാദ്യമായി നാ​ഗാലാന്റിൽ നിന്ന് ലണ്ടനിലേക്ക് കയറ്റുമതി ചെയ്തിരിക്കുകയാണ്. ​ഗുഹാവത്തി വഴിയാണ് കയറ്റുമതി നടത്തുന്നത്. മുളകിന്റെ ചിത്രവും , വിവരങ്ങളും ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ്. രാജാ മിർച്ച എന്നാണ് ഈ മുളകിന്റെ വിളിപ്പേര്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് ഇത് സഹായകമാകുമെന്നാണ് നി​ഗമനം.

നാ​ഗാലാന്റിലെ മുളകുകളുടെ രാജാവാണ് രാജാ മിർച്ച. പെട്ടെന്ന് കേടുപാട് സംഭവിക്കുമെന്നതിനാൽ മുളക് കയറ്റുമതി വെല്ലുവിളി നിറഞ്ഞ ഒന്നാണെങ്കിലും അതിനെ മറികടക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. നാഗാലാൻഡിലെ കാർഷിക ബോർഡുമായി ചേർന്ന് കേടുപാടുകൾ ഇല്ലാതെ മുളക് ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള ന‌ടപടികൾ കേന്ദ്രം ചെയ്യുന്നുണ്ട്. ത്രിപുരയിലെ ചക്കയും, ആസാമിലെ നാരങ്ങ, ചുവന്ന അരി എന്നിവയൊക്കെയായിരുന്നു ഇത്തവണത്തെ ലണ്ടൻ, യുഎസ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്ത സാധനങ്ങൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only