09 ജൂലൈ 2021

രണ്ടാം തരംഗം ഒഴിഞ്ഞിട്ടില്ല ,ജാഗ്രത തുടരണം : കേന്ദ്രആരോഗ്യ മന്ത്രാലയം
(VISION NEWS 09 ജൂലൈ 2021)

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും സാഹചര്യത്തിന്റെ ​ഗൗരവം മനസ്സിലാക്കി ജനങ്ങള്‍ പെരുമാറണമെന്നും കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും, മാസ്കുകള്‍ ധരിക്കാതെയുള്ള ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം ഗര്‍ഭിണികളായ സ്ത്രീകളുടെ വാക്‌സിനേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ടെന്നും രാജ്യത്തെ ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും മന്ത്രാലയം പറഞ്ഞു.രാജ്യത്ത് നിലവില്‍ 66 ജില്ലകളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only