20 ജൂലൈ 2021

സംസ്ഥാനത്തെ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ തീരുമാനം ഇന്ന്; വൈകീട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം
(VISION NEWS 20 ജൂലൈ 2021)




സംസ്ഥാനത്ത് ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് ചേരുന്ന അവലോകനയോഗം ചേരും. വൈകീട്ട് മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള അവലോകനയോഗം. പെരുന്നാൾ പ്രമാണിച്ച് കടകൾ തുറക്കാനുളള സമയം ദീർഘിപ്പിച്ചിരുന്നു. 22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം പ്രധാനമായും വിലയിരുത്തുക. വാരാന്ത്യ ലോക് ഡൗൺ തുടരണോയെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ടിപിആർ പതിനൊന്നിന് മുകളിലേക്കെത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവ് നൽകാനുളള സാധ്യത കുറവാണ്. പെരുന്നാൾ പ്രമാണിച്ച് നൽകിയ ഇളവുകൾക്കെതിരായ കേസ് സുപ്രീംകോടതിയിലെത്തിയ സാഹചര്യവും സർക്കാർ പരിഗണിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only