15 ജൂലൈ 2021

കൊവിഡ് അവലോകന യോഗം മറ്റന്നാൾ: നാളെ മുഖ്യമന്ത്രിയുമായി വ്യാപാരികളുടെ ചർച്ച
(VISION NEWS 15 ജൂലൈ 2021)




സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം മറ്റന്നാൾ ചേരും. ഇന്ന് മന്ത്രിസഭാ വിഷയം ചർച്ച ചെയ്യാത്തതിനാൽ നാളെ അവലോകനയോഗം ചേരുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന സൂചന.

 ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ലോക്ക് ഡൗൺ ഇളവുകൾ നൽകുന്നകാര്യം ചർച്ച ചെയ്തിരുന്നില്ല. വ്യാപാരികളും മതസംഘടനകളുമൊക്കെ സമ്മർദ്ദം ശക്തമാക്കുന്ന സാഹചര്യത്തിൽ സർക്കാർ അനുകൂല തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. 

കടകൾ എല്ലാ ദിവസവും തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി നാളെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. പെരുന്നാൾ കണക്കിലെടുത്ത് കടകൾ എല്ലാ ദിവസവും തുറക്കുന്നതടക്കമുള്ള ഇളവുകൾ സർക്കാർ നൽകാൻ സാധ്യതയുണ്ട്.

ജൂലൈ 21-ന് പെരുന്നാൾ വരെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. മറ്റന്നാളാണ് കൊവിഡ് അവലോകന യോഗം ചേരുന്നത്. ഇതിന് ശേഷമായിരിക്കും തീരുമാനം അറിയിക്കുക.

മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം തുടർനിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗം നാളെ തിരുവനന്തപുരത്ത് ചേരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only