22 ജൂലൈ 2021

ഈന്തപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങള്‍
(VISION NEWS 22 ജൂലൈ 2021)
ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണപ്രദമാണ്. ഈന്തപ്പഴം കഴിച്ചാല്‍ ഊര്‍ജ്ജം വര്‍ദ്ധിക്കുകയും, ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുകയും ചെയ്യും. നാരുകളാല്‍ സമ്പന്നമായതിനാല്‍ മലബന്ധത്തെയും, അസിഡിറ്റിയെയും തടയാന്‍ സഹായിക്കും.

സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്ന ഗുണങ്ങൾ ഈന്തപ്പഴത്തില്‍ ഉണ്ട്. പൊട്ടാസ്യം, സോഡിയം, ഫൈബർ എന്നിവയ്ക്കൊപ്പം വിറ്റാമിൻ ബി 1, ബി 2, ബി 3, ബി 5, എ 1, വിറ്റാമിൻ സി എന്നിവയും ഈന്തപ്പഴത്തില്‍ സമ്പന്നമാണ്. അത് നിങ്ങളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി - ഓക്‌സിഡന്റ് ഗുണങ്ങൾ ധമനികളിലെ കോശങ്ങളിൽ നിന്ന് കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിന് ഉപകരിക്കും.

അണുബാധയിൽ നിന്നും, അലർജിയിൽ നിന്നും നിങ്ങളെ സംരക്ഷിക്കാനും ഈന്തപ്പഴത്തിന് സാധിക്കും. ഇത് ദിവസവും കഴിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയം എല്ലായ്പ്പോഴും ആരോഗ്യകരമായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only