13 ജൂലൈ 2021

രക്തസമ്മർദ്ദവും അമിതവണ്ണവും കുറയ്ക്കാൻ മുട്ട
(VISION NEWS 13 ജൂലൈ 2021)
നല്ലൊരു സമീകൃതാഹാരമാണ് മുട്ട. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും.അതുപോലെ മുട്ട പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. വേണ്ട രീതിയില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം. മുട്ടയുടെ വെള്ള എങ്ങനെ ബിപിയും തടിയും കുറയ്ക്കാന്‍ സഹായിക്കും. മുട്ടവെള്ളയില്‍ പൊട്ടാസ്യമടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് സഹായിക്കും. ഇതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഒരു മുട്ടവെള്ളയില്‍ 54 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പ്രോട്ടീന്‍ കഴിയ്ക്കുന്നത് ഇത് വിശപ്പു കുറയ്ക്കും. ഇതിനുളള നല്ലൊരു വഴിയാണ് മുട്ടവെള്ള. മുട്ടവെള്ളയില്‍ ധാരാളം പ്രോട്ടീനുണ്ട്. മുട്ടവെള്ളയും കുരുമുളകും ചേര്‍ത്തു കഴിയ്ക്കുന്നത് ഇരട്ടി ഫലം നല്‍കും. തടിയും വയറുമെല്ലം നല്ലപോലെ കുറയ്ക്കും. കുരുമുളകിലെ പെപ്പറൈന്‍ എന്ന ഘടകവും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

മുട്ടവെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിൽ 70 ശതമാനം ഒവാൽബുമിൻ എന്ന പ്രത്യേകയിനമാണ്. വേഗം ദഹിക്കുന്നതും ഗുണമേന്മയുള്ളതുമായ പ്രോട്ടീനാണ് മുട്ടവെള്ളയിലുള്ളത്. അതുകൊണ്ട് ബോഡി ബിൽഡിങ്ങ് പോലുള്ള കായികയിനങ്ങളിലേർപ്പെടുന്നവരും അത്ലറ്റുകളും മുട്ട, പ്രത്യേകിച്ച് വെള്ള ധാരാളമായി കഴിക്കാറുണ്ട്. മഞ്ഞക്കരു വെള്ളയെ അപേക്ഷിച്ച് വളരെയധികം പോഷണമൂല്യം കൂടുതലുള്ളതാണ്. ജലാംശം വളരെക്കുറവും ആരോഗ്യകരമായ നല്ല കൊളസ്ട്രോൾ (HDL) കൂടുതലുമാണ് മഞ്ഞയിൽ. ഇതിൽ ചീത്ത കൊളസ്‌ട്രോൾ തീരെയില്ല. അതിനാൽ ഹൃദയാരോയോഗ്യത്തിനെ ബാധിക്കാറില്ല. ഫോസ്ഫറസും ഇരുമ്പും വിറ്റാമിനുകളും ധാരാളമുണ്ട് മുട്ടമഞ്ഞയിൽ. വെള്ളയിലുള്ളതിന്റെ നാലു മടങ്ങോളം ലവണങ്ങൾ മഞ്ഞയിലുണ്ട്. ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഒരു പോഷകാഹാരമാണ് മുട്ട. ഇവ പൊരിക്കുന്നതിനേക്കാൾ പുഴുങ്ങി ഉപയോഗിക്കുന്നതാണ് ഗുണകരം. മുട്ടയുടെ നിത്യേനയുള്ള ഉപയോഗം പൊണ്ണത്തടിക്ക് കാരണമാകാറില്ല. ആരോഗ്യകരമായ ജീവിതത്തിന് അനുയോജ്യമായ സമീകൃതാഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ് മുട്ട.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only