👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


23 ജൂലൈ 2021

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ കൂട്ടമായി ചുരത്തിൽ വിനോദ സഞ്ചാരത്തിനായി എത്തിയ യുവാക്കളുടെ ബൈക്കുകൾ പോലീസ് പിടികൂടി.
(VISION NEWS 23 ജൂലൈ 2021)

 താമരശ്ശേരി: പെരുന്നാൾ പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ അനിയന്ത്രിതമായ തിരക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്, അടിവാരം മുതൽ ലക്കിടി വരെ റോഡിൽ വാഹനങ്ങൾ തിങ്ങിനിറഞ്ഞു.മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ചുരത്തിൽ രൂപപ്പെട്ടത്.

ബൈക്കുകളിലും, കാറുകളിലുമെത്തി ചുരത്തിൽ കൂട്ടം കൂടി ഒരു വശത്ത് പാട്ടും, ഡാൻസും നടത്തുമ്പോൾ മറുവശത്ത് ഗതാഗതക്കുരുക്ക് അഴിക്കാൻ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും പെടാ പാടുപെടുകയായിരുന്നു.

ജില്ലയിൽ TPRവർദ്ധിച്ച് നിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറാവാതെ ചുരത്തിൽ എത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും കടുത്ത നടപടികർ സ്വീകരിക്കും.

പിടികൂടിയ വാഹനങ്ങൾ അടിവാരം പോലീസ് ഔട്ട് പോസ്റ്റിൽ സൂക്ഷിച്ചിരിക്കുകയാണ്. അടിവാരം ഔട്ട് പോസ്റ്റ് എസ്.ഐ.വിജയൻ്റെ നേതൃത്വത്തിലാണ് ചുരത്തിൽ പരിശോധന നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only