07 ജൂലൈ 2021

ചേവായൂർ ബലാത്സംഗക്കേസ്, രണ്ടാം പ്രതിക്കായി അന്വേഷണം ശക്തമാക്കി
(VISION NEWS 07 ജൂലൈ 2021)





കോഴിക്കോട് ചേവായൂരിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബസ്സിനുള്ളിൽ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടാം പ്രതിക്കായി അന്വേഷണം ശക്തമാക്കി പൊലീസ്. മുൻപും കേസുകളിൽ പ്രതിയായിട്ടുള്ള ഇന്ത്യേഷ് കുമാറിനെയാണ് ഇനി പിടികൂടാനുള്ളത്. കേസിൽ രണ്ട് പ്രതികൾ റിമാൻഡിലാണ്.കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ കീഴില്‍ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രത്യേക അന്വേഷണം നടത്തുന്നത്. യുവതിയെ കൂട്ടിക്കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only