26 ജൂലൈ 2021

കൊടുവള്ളിയിൽ അടിയന്തിരാവസ്ഥ
(VISION NEWS 26 ജൂലൈ 2021)


കൊടുവള്ളി :കൊടുവള്ളി മുനിസിപാലിറ്റി വിളിച്ചു ചേർത്ത രാഷ്ടീയകക്ഷി പ്രതിനിദികളുടെയും പോലീസ് ഓഫീസർമാരുടെയും വ്യാപാരി പ്രതിനിധികളുടെയും യോഗത്തിന്റെ തീരുമാനം എന്ന പേരിൽ കൊടുവള്ളിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കർശനമായ നിയന്ത്രണങ്ങൾ വ്യാപാരികളെയും ജനങ്ങളെയും ദുരിതത്തിലും ഭീതിയിലുമാക്കിക്കൊണ്ടിരിക്കുകയാണ്. പോലീസിനെ പേടിച്ച് ജനങ്ങൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും  പുറത്തിറങ്ങാൻ കഴിയാതെ മഹാദുരിതത്തിലായി. മുനിസിപ്പാലിറ്റിയും പോലീസും നടപ്പിലാക്കുന്ന അടച്ചിടലിന്റെയും നിയമ നടപടികളുടെയും അശാസ്ത്രീയത 
പട്ടിണിയിലും പരിതാപത്തിലും കടക്കെണിയിലുമായ ജനങ്ങൾ മീഡിയകളിലൂടെ കടുത്ത പ്രതിഷേദവും എതിർപ്പുമാണ് പ്രകടിപ്പിക്കുന്നത്.

ഇതിൽ കൂടുതലും ദുരിതം അനുഭവിക്കുന്നത് വ്യാപാരികളാണ്. അശാസ്ത്രീയമായി നടപ്പിലാക്കുന്ന നിയമം കൊണ്ട് വ്യാപാരി സമൂഹം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ചർച്ചയിൽ പങ്കെടുത്ത വ്യാപാരി നേതാക്കൾ  വ്യാപാരികളുടെ സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങൾ യോഗത്തിൽ പറയാത്തതിൽ വ്യാപാരികൾക്ക് ഇടയിൽ തന്നെ വലിയ ചർച്ചാ വിഷയമായിട്ടുണ്ട്.
 
ലോൺ എടുത്ത് വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് ബാങ്ക്കൾ ജപ്തി നോട്ടീസ് അടക്കം അയച്ച് തുടങ്ങിയിട്ടുണ്ട്മാനസിക സങ്കർഷം കൂടി വ്യാപാരികൾ ആത്മഹത്യയിലെക്ക് എത്തി നിൽക്കുന്ന ഈ സാഹജര്യത്തിൽ
ഒരുരൂപ പോലും വരുമാനമില്ലാത്ത വ്യാപാരികളുടെ കട വാടകയും തൊഴിൽ നികുതിയും ലൈസൻസ് ഫീസും ബിൽഡിം ഓണർമാരുടെ കെട്ടിട നികുതിയും ലോക് ടൗൺ കാലയളവിൽ ഒഴിവാക്കി കൊണ്ട് മുനിസിപ്പാലിറ്റിയും ഗവൺമെന്റും ഉത്തരവ് പുറപ്പെടുവിപ്പിക്കണമെന്നും കൊടുവള്ളിയിലെ വ്യാപാരികൾക്ക് മുഴുവൻ വാക്സിൻ നൽകാനുള്ള സൗകര്യം ഒരുക്കണമെന്നും വ്യാപാരികളോട് കരുണ കാണിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോവുമെന്നും കൊടുവള്ളി മുനിസിപ്പൽ മർച്ചന്റ് അസോസിയേഷൻ   ഭാരവാഹികൾ യോഗത്തിൽ വിലയിരുത്തി സംസാരിച്ചു.

 യോഗത്തിൽ CP ഫൈസൽ അധ്യക്ഷത വഹിച്ചു Ok നജീബ് CP റസാക്ക്,  CT കാദർ, Nv നൂർമുഹമ്മത് NT ഹനീഫ  അബ്ദുസമദ് നസീർ അക്ഷയ എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only