17 ജൂലൈ 2021

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതൽ മൂന്ന് ദിവസം ഇളവ്
(VISION NEWS 17 ജൂലൈ 2021)
സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. നാളെ മുതല്‍ മൂന്ന് ദിവസം ബക്രീദ് പ്രമാണിച്ച് ഇളവായതിനാല്‍ ഇന്ന് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും. നിയന്ത്രണങ്ങളുടെ രീതി മാറ്റണമോ എന്ന കാര്യം ഇന്നത്തെ അവലോകന യോഗം തീരുമാനിക്കും. വൈകിട്ട് മൂന്നരയ്ക്കാണ് അവലോകന യോഗം.

ബക്രീദിനെ തുടര്‍ന്ന് നാളെ മുതല്‍ ഇളവുണ്ടെങ്കിലും ആള്‍കൂട്ടം പാടില്ലെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നൽകി കഴിഞ്ഞു. ടിപിആര്‍ കുറയാതെ നില്‍ക്കുന്നത് ആശങ്കയാണെങ്കിലും ശനി ഞായര്‍ ലോക്ക്ഡൗണും മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങളും ഇതേ നിലയില്‍ തുടരുന്നത് വിമര്‍ശിക്കപ്പെടുകയാണ്. ചര്‍ച്ചകളെ തുടര്‍ന്ന് വ്യാപാരികളെ അനുനയിപ്പിക്കാനായെങ്കിലും കടകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന് വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടി വരും. രോഗവ്യാപനം കൂടിയ മേഖലകള്‍ അടച്ചിട്ട് മറ്റ് പ്രദേശങ്ങള്‍ക്ക് ഇളവെന്ന നിര്‍ദേശം പരിഗണിക്കപ്പെട്ടേക്കാം. മാളുകള്‍ തുറക്കുന്നതും ഉടന്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only