06 ജൂലൈ 2021

ജര്‍മനിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനാനുമതി
(VISION NEWS 06 ജൂലൈ 2021)





കൊവിഡ് ഡെൽറ്റ വകഭേദം വ്യാപിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള വിലക്ക് ജർമനി നീക്കി. പോർച്ചുഗൽ, ബ്രിട്ടൻ, വടക്കൻ അയർലൻഡ്, റഷ്യ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. 

നാളെ മുതൽ ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കുമെന്ന് ജർമൻ ആരോഗ്യ അതോറിറ്റി അറിയിച്ചു. യാത്രാ വിലക്ക് നീക്കുമെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റീൻ പാലിക്കേണ്ടി വരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only