30 ജൂലൈ 2021

യൂത്ത് ലീഗ് പതാക ദിനം ആചരിച്ചു
(VISION NEWS 30 ജൂലൈ 2021)


ഓമശ്ശേരി: യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് നാഗാളികാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പതാക ഉയർത്തലും ശുചീകരണവും നടത്തി. കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡെറേഷൻ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഖാദർ മാസ്റ്റർ പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി അനുസ്മരണവും ജാറം കണ്ടി അങ്ങാടിയും മസ്ജിദ് പരിസരവും അണുനശീകരണവും നടത്തി. MYL യൂണിറ്റ് പ്രസിഡന്റ് ഹാഫിസ് റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അജ്മൽ KP, വിച്ചുട്ട ഇബ്രാഹിം P, അഹമ്മദ് കുട്ടി പുറായിൽ, അൻസാർ ഇബ്നു അലി, അസീം എം.പി, ജാബിർ ടി.പി, അബൂബക്കർ പുറായിൽ, കൊയിലാട്ട് അബ്ദു,നാസർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only