👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


15 ജൂലൈ 2021

കുതിരാൻ തുരങ്കത്തിൽ സുരക്ഷാ ട്രയൽ റൺ; വിജയിച്ചാൽ ചൊവ്വാഴ്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
(VISION NEWS 15 ജൂലൈ 2021)




മണ്ണുത്തി കുതിരാൻ തുരങ്കത്തിൽ നാളെ സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ. ഉച്ചയ്ക്ക് ശേഷം അഗ്നിരക്ഷാ സേനയാണ് ട്രയൽ റൺ നടത്തുക. 

ഓഗസ്റ്റ് ഒന്നിന്ന് കുതിരാൻ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിൻറെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്ടർ ഹരിത വി കുമാർ നിർദ്ദേശം നൽകി.

ട്രയൽ റൺ വിജയിച്ചാൽ ചൊവ്വാഴ്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. ട്രയൽ റണ്ണിന് മുന്നോടിയായി അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only