21 ജൂലൈ 2021

കൊവിഡ് മരണം; നഷ്ടപരിഹാരത്തിന് കൂടുതല്‍ സമയം തേടി കേന്ദ്രം സുപ്രീം കോടതിയില്‍
(VISION NEWS 21 ജൂലൈ 2021)
രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്കു സഹായ ധനം നല്‍കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കാന്‍ കൂടുതല്‍ സമയം തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ആറാഴ്ചയ്ക്കകം മര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന് നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായ ധനം നല്‍കേണ്ടതുണ്ടെന്ന് ജൂണ്‍ 30നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 

ആറാഴ്ചയ്ക്കം ഇതിനു മാര്‍ഗ നിര്‍ദേശം തയാറാക്കാന്‍ കോടതി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ഇതിന് കുറച്ചുകൂടി സമയം ആവശ്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു. കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിനു കൂടുതല്‍ സമയം ആവശ്യമാണ്. അതിനാല്‍ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only