10 ജൂലൈ 2021

ഇന്ത്യയില്‍ സാംസങിന്റെ മൂന്ന് ഫോണുകള്‍ക്ക് വില വര്‍ധിപ്പിച്ചു
(VISION NEWS 10 ജൂലൈ 2021)




സാംസങ് തങ്ങളുടെ ഗാലക്‌സി എ12, ഗാലക്‌സി എം02എസ്, ഗാലക്‌സി എഫ്02 തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില വര്‍ധിപ്പിച്ചിരിക്കുകയാണ്. മൂന്ന് ഡിവൈസുകള്‍ക്കും 500 രൂപവീതമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. സാംസങ് ഗാലക്‌സി എ12 സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് ഇന്‍ഫിനിറ്റി-വി എച്ച്ഡി + ഡിസ്പ്ലേയാണ് കമ്പനി നല്‍കിയിട്ടുള്ളത്. 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഡിവൈസില്‍ ഉണ്ട്. 15W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്. സാംസങ് ഗാലക്‌സി എം02എസ് സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് എച്ച്ഡി + സ്‌ക്രീനാണ് ഉള്ളത്. 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍.

 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പില്‍ ഉള്ളത്. 15W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വണ്‍ യുഐയിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. സാംസങ് ഗാലക്സി എഫ്02എസ് സ്മാര്‍ട്ട്‌ഫോണ്‍ സെറാമിക് വൈറ്റ്, സെറാമിക് ബ്ലാക്ക്, സെറാമിക് ബ്ലൂ എന്നീ നിറങ്ങളില്‍ വരുന്നു. എം02എസ് സ്മാര്‍ട്ട്‌ഫോണിന് സമാനമായ ഫീച്ചറുകളുള്ള ഡിവൈസാണ് സാംസങ് ഗാലക്സി എഫ്02എസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only