18 ജൂലൈ 2021

എസ്എസ്എൽസി ഉന്നത വിജയികളെ ആദരിച്ചു.
(VISION NEWS 18 ജൂലൈ 2021)
കോഴിക്കോട്:കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ (OMAK) നേതൃത്വത്തിൽ ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുടുംബത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ ആദരിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള അനുമോദന പത്രവും മൊമെന്റോയും നൽകി

മീഡിയ വേൾഡ് റിപ്പോർട്ടർ അബ്ദു ചെറുപ്പയുടെ മകൻ മുഹമ്മദ് നാഫിൽ,കോട്ടൂർ വാർത്ത റിപ്പോർട്ടർ സതീഷ് കോട്ടുരിന്റെ മകൾ നന്ദന എസ് സതീഷ്,കോഴിക്കോട് ഡിസ്ട്രിക്ട് റിപ്പോർട്ടർ അർഷാദിന്റെ സഹോദരി മിൻഹ,മാവൂർ ന്യൂസ് റിപ്പോർട്ടറും OMAK എക്സിക്യൂട്ടീവ് അംഗവുമായ റമീലിന്റെ സഹോദരി റിദ ഫാത്തിമക്കുമാണ് ആദരവ് നൽകിയത്

ചടങ്ങിൽ OMAK പ്രസിഡന്റ് സത്താർ പുറായിൽ,വർക്കിംഗ് പ്രസിഡന്റ് റൗഫ് എളേറ്റിൽ,ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടി,എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ പി ജെ, റമീൽ മാവൂർ തുടങ്ങിയവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only